സഹപ്രവർത്തകനെ മന്ത്രി മർദിച്ചു; രാജസ്ഥാനിൽ വൈദ്യുതി ബോർഡ്​ ജീവനക്കാർ സമരത്തിൽ

ജയ്​പൂർ: മന്ത്രി സഹപ്രവർത്തകനെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച്​ രാജസ്ഥാൻ വൈദ്യുതി ബോർഡ്​ ജീവനക്കാർ സമരത്ത ിൽ. സഹമന്ത്രിയായ അശോക്​ ചന്ദന എക്​സിക്യൂട്ടീവ്​ എഞ്ചിനീയറായ ജെ.പി മീണയെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ് ​തതിൽ പ്രതിഷേധിച്ചാണ്​ വൈദ്യുതി ബോർഡ്​ ജീവനക്കാർ ബുന്ദിയിൽ കുത്തിയിരിപ്പ്​ സമരം നടത്തുന്നത്​.

മന്ത്രി പുറത്താക്കിയ ജീവനക്കാരനെ വീണ്ടും പണിക്കെടുത്തതിനാണ്​ എക്​സിക്യുട്ടീവ്​ എഞ്ചിനീയറെ മർദിച്ചത്​. ഷർട്ടി​​​െൻറ കോളറിൽ കയറിപിടിച്ച മന്ത്രി തന്നെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്​തുവെന്നും വിശദീകരണം കേൾക്കാൻ തയാറായില്ലെന്നും മീണ പറഞ്ഞു.

മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ടാണ്​ ആർ.എസ്​.ഇ.ബി ജീവനക്കാർ സമരം ചെയ്യുന്നത്​. മന്ത്രിക്കെതിരെ കേസെടുക്കണമെന്നും തങ്ങൾക്ക്​ നീതി ഉറപ്പാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. കായികം, യുവജന​േക്ഷമം, തൊഴിൽ, വൈദഗ്​​ധ്യ വികസനം, ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ്​ അശോക്​ ചന്ദന.

Tags:    
News Summary - Rajasthan minister thrashes employee angry staff stage protest- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.