സർപഞ്ചിനെ നിലത്തിരുത്തിയ കോൺഗ്രസ്​ എം.എൽ.എക്കെതിരെ പ്രതിഷേധം

​േജാധ്​പൂർ: രാജസ്​ഥാനിലെ സർപഞ്ച്​ സംഘ്​ യോഗത്തിനെത്തിയ ഗ്രാമമുഖ്യയോട്​ നിലത്തിരിക്കാൻ ആവശ്യപ്പെട്ട കോൺ ഗ്രസ്​ എം.എൽ.എക്കെതിരെ പ്രതിഷേധം. യോഗത്തിന്​ എത്തിയ ഗ്രാമമുഖ്യ ചന്ദു​ദേവി​യോട്​ കസേരയുണ്ടായിട്ടും നാട്ടുക ാർക്കിയിൽ നിലത്തരിക്കാൻ കോൺഗ്രസ്​ എം.എൽ.എ ദിവ്യ മഡേർന ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്​ച നടന്ന സംഭവത്തി​​െൻറ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്​.

തുടർന്ന്​ ദിവ്യ മഡേർന മാപ്പ്​ പറയണമെന്ന്​ രാജസ്​ഥാൻ സർപഞ്ച്​ സംഘ്​ ആവശ്യപ്പെട്ടു. വനിതാ സർപഞ്ചിനെ അപമാനിച്ച ദിവ്യ മാപ്പ്​ പറയണം. ഇല്ലെങ്കിൽ അനന്തര നടപടികൾ അഭിമുഖീകരിക്കാൻ തയാറാകണം - സർപാഞ്ച്​ സംഘ്​ പ്രസിഡൻറ്​ വ്യക്​തമാക്കി. സ്​ത്രീ എന്ന നിലയിൽ വനിതാ പൊതുപ്രവർത്തകയിൽ നിന്ന്​ ഇത്തരമൊരു അപമാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന്​ ചന്ദുദേവി പറഞ്ഞു.

ദിവ്യയെ എം.എൽ.എയായി തെരഞ്ഞെടുത്തതിന്​ ഗ്രാമവാസികൾക്ക്​ നന്ദി പറയുന്നതിനാണ്​ യോഗം ചേർന്നത്​. യോഗത്തിൽ എത്തിയ ചന്ദുദേവി ആദ്യം വേദിയിൽ കസേരയിൽ ഇരിക്കുകയും എന്നാൽ പിന്നീട്​ ദിവ്യ അവരോട്​ സദസിലേക്ക്​ മാറിയിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Tags:    
News Summary - Rajasthan Lawmaker Asks Woman Sarpanch To Sit On Floor -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.