Posted On
date_range Updated On
date_range ബന്ധു തട്ടിക്കൊണ്ടുപോയി 22 ദിവസം ബലാത്സംഗം ചെയ്ത 14കാരിയെ മോചിപ്പിച്ചു
ജയ്പൂർ: തട്ടിക്കൊണ്ടുപോയ ശേഷം 22 ദിവസത്തോളം അകന്ന ബന്ധുവിന്‍റെ ക്രൂര പീഡനത്തിനിരയായ 14കാരിയെ രക്ഷപെടുത്തി. ജയ്സാൽമീർ ജില്ലയിയിലെ പൊഖ്റാനിൽ വെച്ചാണ് കുട്ടിയെ രക്ഷപെടുത്തിയത്. 45കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ കോട്ടയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
ഫെബ്രുവരി 10നാണ് കുട്ടിയെ കാണാനില്ലെന്ന കേസ് രജിസ്റ്റർ ചെയ്തത്. പ്രതി കുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്തതായും നിർമാണ ജോലി ചെയ്യിപ്പിച്ചതായും ഇറ്റാവ ഡിവൈ.എസ്.പി വിജയശങ്കർ ശർമ പറഞ്ഞു.
മയക്കിയ ശേഷം പ്രതി മോട്ടോർസൈക്കിളിൽ സവായ് മധോപൂരിലും ശേഷം പൊഖ്റാനിലും കൊണ്ടുപോകുകയായിരുന്നുവെന്ന് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.