മഹാറാണി ചമഞ്ഞ് വസുന്ധര; കർഷകരെ കൂട്ട് പിടിച്ച് രാഹുൽ

ജയ്പൂർ: രാജസ്ഥാനിൽ ബി.ജെ.പിയുടെ തോൽവിക്ക് മുഖ്യകാരണമായത് മുഖ്യമന്ത്രി വസുന്ധര രാജെയുടെ പെരുമാറ്റമാണെന്ന് വ ിലയിരുത്തൽ. പാർട്ടി പ്രവർത്തകരോടും ഉദ്യോഗസ്ഥരോടും ഒരു മഹാറാണിയെ പോലെ പെരുമാറുന്ന മുഖ്യമന്ത്രിയെന്ന 'ഇമേജ്' വ ോട്ടർമാർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിക്കുന്നുവെന്ന പ്രത്യേകത തിരുത്താൻ വോ ട്ടർമാർ ഇത്തവണയും ആഗ്രഹിച്ചില്ല.


ഭരണവിരുദ്ധ അമർഷത്തിനിടക്ക് ബി.ജെ.പിക്ക് വൻ ഭീഷണിയായത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയാണ്. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ പത്ത് ദിവസത്തിനുള്ളിൽ എല്ലാ കാർഷിക വായ്പകളും എഴുതിത്തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനമാണ് ബി.ജെ.പിക്കെതിരായ തരംഗത്തിന് തിരി കൊളുത്തിയത്. കാർഷിക സംസ്ഥാനമായ രാജസ്ഥാനിൽ ഈ വാഗ്ദാനം മികച്ച പ്രതികരണമാണുണ്ടാക്കിയത്. കർഷകരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനായില്ല എന്നു മാത്രമല്ല സർക്കാറിൻെറ പല തീരുമാനങ്ങളും കർഷക വിരുദ്ധവുമായിരുന്നു. ബി.ജെ.പിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് ജനം ഇതോടെ ചിന്തിച്ചു. അത്രയും ദുരിതപൂർണമായിരുന്നു സംസ്ഥാനത്തെ കർഷകരുടെ അവസ്ഥ.

ആരോഗ്യമേഖലയിൽ സർക്കാർ നടപ്പാക്കിയ ബാംഷാഹ ഇൻഷുറൻസ് പദ്ധതി കൊണ്ടെന്നും വോട്ടർമാരുടെ കോപവും ശത്രുതയും മറികടക്കാൻ വസുന്ധരക്കായില്ല. പൊലീസ് ഏറ്റുമുട്ടലിൽ ഗുണ്ടാ തലവൻ ആനന്ദ്പാൽ സിങ്ങ് കൊല്ലപ്പെട്ടതിനെ തുടർന്ന് രജപുത്ര വിഭാഗം ബി.ജെ.പിക്കെതിരായത് ശ്രദ്ധേയമാണ്. രജപുത്ര വിഭാഗത്തിലെ ജനകീയ നേതാവായിരുന്നു ആനന്ദ്പാൽ സിങ്. ഇതും തിരിച്ചടിക്ക് കാരണമായി.


റോഡ് വികസനത്തിനും നഗരം മോടി പിടിപ്പിക്കുന്നതിനുമായി കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ വസുന്ധര രാജെ ഉത്തരവിട്ടിരുന്നു. ഇതിൻെറ ഭാഗമായി നിരവധി ക്ഷേത്രങ്ങൾ പൊളിക്കേണ്ടിയും മാറ്റിപ്പണിയേണ്ടിയും വന്നു. ഇത് പ്രദേശത്തെ നല്ലൊരു വിഭാഗം ഹിന്ദുക്കളിലും സർക്കാറിനെതിരായ എതിർപ്പ് രൂക്ഷമാക്കി. വികസനത്തിനായി ക്ഷേത്രങ്ങൾ ഇടിച്ചു കളഞ്ഞത് സംഘ്പരിവാറിനെയും പ്രകോപിപ്പിച്ചു.അത് കൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ ആത്മാർഥതയോടെ സഹകരിക്കാൻ ആർ.എസ്.എസ് തയ്യാറായില്ല.


പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവരടക്കമുള്ള ബി.ജെ.പി ദേശീയ നേതൃത്വവുമായും വസുന്ധര രാജെ അകൽച്ച പുലർത്തിയിരുന്നു. രാജസ്ഥാനിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻെറ നിയമനം പോലും ഏറെക്കാലം നീണ്ടു നിന്നത് ഇത് കൊണ്ടായിരുന്നു. ബി.ജെ.പിക്കുള്ളിലെ അഭിപ്രായഭിന്നതകളും തോൽവിക്ക് ആക്കം കൂട്ടി. പാർട്ടിയുടെ തോൽവിക്കിടയിലും ഝലപാതൻ മണ്ഡലത്തിൽ നിന്നും വസുന്ധര രാജെ ജയിച്ചിട്ടുണ്ട്. മാൻവേന്ദ്ര സിങിനെയാണ് അവർ പരാജയപ്പെടുത്തിയത്.


Tags:    
News Summary - Rajasthan election results 2018: why Vasundhara Raje is losing- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.