രാജസ്ഥാൻ നിയമസഭ സമ്മേളനം ആഗസ്​റ്റ്​ 14ന്​ ആരംഭിക്കും; ഗവർണറുടെ അനുമതി

ജയ്​പൂർ: രാജസ്ഥാൻ നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന്​ ഗവർണർ കൽരാജ്​ മിശ്ര അനുമതി നൽകി. ആഗസ്​റ്റ്​ 14 മുതൽ സമ്മേളനം ആരംഭിക്കാം. കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും സമ്മേളനം നടക്കുക. 

നേരത്തെ നിയമസഭ സമ്മേളനം വിളിച്ചു ചേർക്കുന്നത്​ അനുമതി നൽകിയിരുന്നില്ല. മതിയായ കാരണങ്ങളില്ലാതെ നിയമസഭ ചേ​​രേണ്ടെന്ന നിലപാടിലായിരുന്നു ഗവർണർ. നിയസഭ ​സമ്മേളനത്തിൻെറ കാരണം വ്യക്​മാക്കി 21 ദിവസം മുമ്പ്​ നോട്ടീസ്​ നൽകണമെന്ന്​ ഗവർണർ കൽരാജ്​ മിശ്ര ആവശ്യപ്പെട്ടിരുന്നു.

ജൂലൈ 31ന്​ നിയമസഭ സമ്മേളനം തുടങ്ങണമെന്ന്​ ആവശ്യപ്പെട്ടാണ്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ കത്ത്​ നൽകിയത്​. എന്നാൽ, ഗവർണർ ആവശ്യം തള്ളുകയായിരുന്നു. നിയമസഭ സമ്മേളനം വിളിച്ച്​ ചേർക്കണമെന്ന്​ ആവശ്യപ്പെട്ട്​ നാലാമത്തെ കത്തും മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട് ഇന്ന്​​ ഗവർണർക്ക്​ നൽകിയിരുന്നു.  

Tags:    
News Summary - Rajasthan Deadlock Ends, Governor Issues Order to Convene Assembly Session on August 14 with Covid Measures in Place-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.