Posted On
date_range Updated On
date_range രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എ കോവിഡ് ബാധിച്ച് മരിച്ചു
ജയ്പുർ: രാജസ്ഥാൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ കിരൺ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു.
രാജ്സാമന്ദ് മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് ഇവർ. മൂന്നുതവണ ഇവർ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചുദിവസങ്ങളായി മെദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയോടെ മരണം സ്ഥീരീകരിക്കുകയായിരുന്നു.
ലോക്സഭ സ്പീക്കർ ഓം ബിർള, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, നിയമസഭ സ്പീക്കർ സി.പി. ജോഷി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സതീഷ് പൂനിയ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.