തിരുവനന്തപുരം: രാജധാനി എക്സ്പ്രസും മാവേലിയുമടക്കം തിരുവനന്തപുരത്തുനിന്ന് യാത്രയാരംഭിക്കുന്ന നാല് ട്രെയിനുകൾ കന്യാകുമാരിയിൽനിന്ന് തുടങ്ങാൻ നീക്കം. കേരളത്തിന് റിസർവേഷനിൽ അടക്കം ലഭിക്കുന്ന മേൽക്കൈയും ആനുകൂല്യവും അട്ടിമറിക്കുന്ന നീക്കത്തിനു പിന്നിൽ തമിഴ്നാട് ലോബി. തിരുവനന്തപുരത്തുനിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള രാജധാനി എക്സ്പ്രസ്, തിരുവനന്തപുരം-മംഗളൂരു മാവേലി, തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി, കൊച്ചുവേളി-മുംബൈ എക്സ്പ്രസ് എന്നിവയാണ് കന്യാകുമാരിയിലേക്കുള്ള നീട്ടൽ ഭീഷണിയിലുള്ളത്. വരുമാനവർധനയാണ് പുതിയ നീക്കത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തമിഴ്നാട്ടിലെ എം.പിമാരടക്കം സജീവമായി വിഷയത്തിൽ ഇടപെടുന്നുണ്ട്.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി മുതലാക്കാനാണ് നീക്കം. ‘സംസ്ഥാന തലസ്ഥാനത്തുനിന്ന് രാജ്യതലസ്ഥാനത്തേക്ക്’ എന്ന പ്രഖ്യാപനത്തെ അപ്രസക്തമാക്കിയാണ് രാജധാനിയിലെ കൈവെക്കൽ. രാജധാനിയിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽനിന്ന് യാത്ര ചെയ്യുന്നവർക്കുതന്നെ നിലവിൽ റിസർവേഷൻ കിട്ടാൻ പ്രയാസമാണ്. നീണ്ട വെയിറ്റിങ് ലിസ്റ്റുമായാണ് ഒാരോ യാത്രയും. ഇൗ സാഹചര്യത്തിൽ ട്രെയിൻ കന്യാകുമാരിയിൽനിന്ന് തുടങ്ങുന്നതോടെ കേരളത്തിെൻറ രാജധാനി യാത്ര കൂടുതൽ സങ്കീർണമാകും. നിലവിൽ രാജധാനിയുടെ 50 ശതമാനം റിസർവേഷനും തിരുവനന്തപുരം ഡിവിഷനിലാണ്.
കന്യകുമാരിയിലേക്ക് നീട്ടുന്നതോടെ ഇൗ സൗകര്യവും നിലയ്ക്കും. രണ്ടു ദിവസത്തിൽ കൂടുതൽ യാത്രയുള്ള ട്രെയിനുകൾക്ക് രണ്ട് ചാർട്ടുകൾ തയാറാക്കാറുണ്ട്. ഇതിൽ ട്രെയിൻ ആരംഭിക്കുന്ന സ്റ്റേഷൻ ഉൾപ്പെടുന്ന ഒന്നാം ചാർട്ടിനാണ് പ്രാമുഖ്യം കൂടുതൽ. നിലവിൽ തിരുവനന്തപുരം ഷൊർണൂർ അടക്കം ഒന്നാം ചാർട്ടിൽ പെടും. നിശ്ചിത സ്റ്റേഷൻ പിന്നിട്ട ശേഷമുള്ള യാത്രക്കാണ് രണ്ടാം ചാർട്ട്. രണ്ടാം ചാർട്ടിൽ പെടുന്ന സ്റ്റേഷനുകൾ റിമോട്ട് സ്റ്റേഷനുകൾ എന്നാണറിയപ്പെടുന്നത്. രാജധാനി കന്യാകുമാരിയിലേക്ക് നീട്ടുന്നേതാടെ ഒന്നാം ചാർട്ടിൽ പെടേണ്ട സംസ്ഥാനെത്ത സ്റ്റേഷനുകളുടെ എണ്ണം ചുരുങ്ങും.
തിരുവനന്തപുരം ഡിവിഷെൻറ പ്രാധാന്യം കുറക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് ട്രെയിനുകളുടെ നീട്ടൽ നീക്കമെന്നാണ് വിലയിരുത്തൽ. തമിഴ്നാട്ടിലെ തിരുനെൽവേലിക്കടുത്ത മേലേപ്പാളയം മുതൽ ഷൊർണൂരിനടുത്ത് വള്ളത്തോൾ നഗർ വരെ നീളുന്ന തിരുവനന്തപുരം ഡിവിഷനിൽനിന്ന് നേമം മുതൽ മേലേപ്പാളയംവരെയുള്ള പാത മധുര ഡിവിഷനിൽ ചേർക്കാൻ നേരത്തേ ശ്രമമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.