റായ്പൂർ: ഛത്തീസ്ഗഡിന്‍റെ തലസ്ഥാനമായ റായ്പൂരിൽ റോഡപകടത്തിൽ 13 പേർ മരിച്ചു. ഞായറാഴ്ച രാത്രി റായ്പൂർ-ബലോദാബസാർ റോഡിലെ സർഗാവിൽ ട്രക്കും ട്രെയിലറും കൂട്ടിയിടിക്കുകയായിരുന്നു. നാല് കുട്ടികളും ഒമ്പത് സ്ത്രീകളുമാണ് മരിച്ചത്.
ട്രക്കിൽ സഞ്ചരിച്ച കുടുംബമാണ് അപകടത്തിൽപെട്ടത്. ചതൗദ് ഗ്രാമത്തിൽ നിന്നുള്ള കുടുംബം ബൻസാരി ഗ്രാമത്തിലെ ബന്ധുവിന്‍റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് ട്രക്കിൽ തിരിച്ചുവരികയായിരുന്നു. സർഗാവിൽ വെച്ച് ട്രക്ക് എതിരെ വന്ന ട്രെയിലറുമായി കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്.
പൊലീസ് എത്തിയാണ് അപകടത്തിൽപെട്ടവരെ റായ്പൂരിലെ ഡോ. ബി.ആർ. അംബേദ്കർ ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.