Posted On
date_range Updated On
date_range നിരക്ക് ഇളവ് പുനഃസഥാപിക്കൽ പ്രായോഗികമല്ലെന്ന് റെയിൽവേ
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കിയ ടിക്കറ്റ് നിരക്ക് ഇളവുകൾ പുനഃസ്ഥാപിക്കുന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോ രാജ്യസഭയിൽ പറഞ്ഞു.
പലരും ഇളവ് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. നാലു വിഭാഗങ്ങളിലുള്ള ഭിന്നശേഷിക്കാർക്കും 11 വിഭാഗങ്ങളിലുള്ള രോഗികൾക്കും വിദ്യാർഥികൾക്കും ഒഴികെ ആർക്കും ഇപ്പോൾ ഇളവില്ല. നേരത്തേ 54 വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.