ദീർഘകാലമായി അവധിയെടുത്ത 13,000 പേരെ റെയിൽവേ പിരിച്ച്​ വിടും

ന്യൂഡൽഹി: ദീർഘകാലമായി അവധിയെടുത്ത്​ കറങ്ങുന്ന 13,000 പേർക്കെതിരെ ഇന്ത്യൻ റെയിൽവേ അച്ചടക്ക നടപടിക്ക്​ ഒരുങ്ങുന്നു. വ്യക്​തമായ കാരണമില്ലാതെ ദീർഘമായ അവധിയെടുത്തവരെ പിരിച്ച്​ വിടാനാണ്​ റെയിൽവേ നീക്കം നടത്തുന്നത്​.

കാരണമില്ലാതെ അവധിയെടുത്ത്​ കറങ്ങുന്നവർക്കെതിരെ ശക്​തമായ നടപടിയെടുക്കണമെന്ന്​ റെയിൽവേ മന്ത്രി പിയുഷ്​ ഗോയൽ നിർദേശം നൽകിയിരുന്നു. ഇതി​​​െൻറ ഭാഗമായാണ്​ പുതിയ നീക്കവുമായി റെയിൽവേ മ​ന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്​. 

മ​ന്ത്രിയുടെ നിർദേശത്തി​​​െൻറ ഭാഗമായി നടത്തിയ പരിശോധനയിൽ നീണ്ട അവധിയിൽ പോയ 13,000 ജീവനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്​ റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്​തമാക്കുന്നു. 

Tags:    
News Summary - Railways to sack 13,000 employees on long, unauthorised leave-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.