ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രക്ക് ചെലവ് ഈടാക്കുന്നതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി റെയിൽ വേ. യാത്രാക്കൂലിയില്‍ 85 ശതമാനം സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ബാക്കി 15ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാറുകളിൽ നിന്ന് ഈടാക്കുന്നതെന്നും റെയൽ വേ അധികൃതർ അറിയിച്ചു.
തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിനായുള്ള പ്രത്യേക ട്രെയിനുകൾ സാമൂഹിക അകലം പാലിച്ച് മൂന്നിലൊന്ന് സീറ്റുകൾ ഒഴിച്ചിട്ടാണ് സർവീസ് നടത്തുന്നത്. തൊഴിലാളികളെ കയറ്റാൻ അതാത് സ്ഥലങ്ങളിലേക്ക് ഒഴിഞ്ഞ ട്രെയിനുകളാണ് അയക്കുന്നത്. കൂടാതെ െതാഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും റെയിൽ വേ നൽകുന്നുണ്ട്. ഒരു റെയിൽ വേ സ്റ്റേഷനിലും ടിക്കറ്റുകള്‍ വില്‍ക്കുന്നില്ല. സംസ്ഥാന സർക്കാറുകൾ നൽകുന്ന പട്ടിക അനുസരിച്ചാണ് തൊഴിലാളികളെ ട്രെയിനിൽ കയറ്റുന്നതെന്നും അധികൃതർ വിശദീകരിച്ചു.
കുടിയേറ്റ തൊഴിലാളികളിൽ നിന്ന് പിരിവ് ഈടാക്കുന്നതിനെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ 85 ശതമാനം ചെലവ് വഹിക്കുന്നുണ്ടെന്നും ബാക്കി 15 ശതമാനം പണം നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുമെന്നും ബി.ജെ.പി വക്താവ് സാംബിത് പാത്ര ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് നിര്‍ദേശം പാലിക്കാന്‍ പറയണമെന്നും പത്ര ട്വീറ്റിലൂടെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.
151 കോടി പി.എം കെയേഴ്സ് ഫണ്ടിലേക്ക് നൽകുന്ന റെയില്‍വേ, സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്ന തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് വില ഈടാക്കുന്നുവെന്നായിരുന്നു രാഹുലിെൻറ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.