റെയിൽവേ സ്റ്റേഷനുകളിൽ ഇനി നാപ്കിൻ വെൻഡിങ് മെഷീനുകളും

ന്യൂഡൽഹി: അന്താരാഷ്ട്ര വനിത ദിനമാ‍യ മാർച്ച് എട്ടോടെ രാജ്യത്തെ 200 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നാപ്കിൻ     വെൻഡിങ് മെഷീനുകളും, ഇൻസിനറേറ്ററുകളും സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. നേരത്തെ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ദസ്താകിലെ  നാപ്കിൻ പ്രൊഡക്ഷൻ യൂനിറ്റ് സന്ദർശിച്ചിരുന്നു. പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകളാണ് ഇവിടെ നിർമ്മിക്കുന്നത്. രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും ഇത് നടപ്പാക്കുമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു.

നിലവിൽ ന്യൂഡൽഹി, ഭോപ്പാൽ  റെയിൽവേ സ്റ്റേഷനുകളിൽ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. വനിതാ ജീവനക്കാരെയും  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെയുമാണ്  പദ്ധതി ലക്ഷ‍്യം വെക്കുന്നതെന്ന് റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലോഹാനി പറഞ്ഞു.

റെയിൽവേയുടെ കേന്ദ്ര വനിത ക്ഷേമ ഒാർഗനൈസേഷനാണ് നാപ്കിൻ നിർമ്മാണ യൂനിറ്റുകളുടെ ചുമതല.


 

Tags:    
News Summary - Railways to install sanitary napkin dispensers at 200 stations by March 8- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.