Image courtesy: Metro Rail News
ന്യൂഡൽഹി: തിരക്കേറിയ പാതകളിൽ വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് അതേ നമ്പറിൽ മറ്റൊരു ട്രെയിന്‍ (ക്ലോൺ ട്രെയിൻ) പ്രഖ്യാപിച്ച് റെയിൽവേ. രണ്ടാഴ്ചക്കുള്ളിൽ ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് റെയിൽവേ തയാറെടുക്കുന്നത്. നിലവിലെ സർവിസുകളിലെ തിരക്ക് നിരീക്ഷിച്ചായിരിക്കും 'േക്ലാൺ ട്രെയിൻ' ഏർപ്പെടുത്തുക. റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കിയശേഷം നാലു മണിക്കൂര്‍ മുമ്പ് പുതിയ ട്രെയിന്‍ സംബന്ധിച്ച് വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരെ അറിയിക്കും. ഇതിനായി റിസര്‍വേഷന്‍ സംവിധാനത്തിൽ ആവശ്യമായ മാറ്റം കൊണ്ടുവരും.
ബുക്ക് ചെയ്ത ട്രെയിനിെൻറ അതേ നമ്പറില്‍തന്നെയായിരിക്കും പ്രത്യേക ട്രെയിനും ഓടുക. സ്റ്റോപ്പുകൾ യാത്രക്കാരുടെ ആവശ്യം മാനിച്ചായിരിക്കും. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് യാത്രാസമയവും കുറയും. നിലവിൽ, സ്ലീപ്പർ ക്ലാസില്‍ 400, തേഡ് എ.സി (ചെയര്‍കാർ) 300, സെക്കന്‍ഡ് ക്ലാസ് 100 എന്നിങ്ങനെ റിസര്‍വേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ബുക്കിങ് അവസാനിപ്പിക്കുന്ന രീതിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.