Posted On
date_range Updated On
date_range ലോക്ക്ഡൗൺ നീട്ടില്ല; റെയില്‍വേയും വിമാന കമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന സൂചനകൾക്ക് പിറകെ റെയില്‍വേയു ം വിമാനകമ്പനികളും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുക.
സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികൾ ബുക്കിംഗ് ആരംഭിച്ചു. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ചില സ്വകാര്യ ഏജന്‍സികളും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
കോവിഡിനെ ചെറുക്കുന്നതിെൻറ ഭാഗമായി മാര്‍ച്ച് 24നാണ് രാജ്യത്ത് കേന്ദ്രം സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വന്ന ലോക്ഡൗണിൽ രാജ്യത്തെ പൊതു ഗതാഗതമടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.