കോവിഡ്​: റെയിൽവെ നിർമിച്ചത്​ ആറു ലക്ഷം മാസ്​കുകളും 40000 ലിറ്റർ അണുനശീകരണിയും

ന്യൂഡൽഹി: ​ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആറു ലക്ഷത്തോളം മാസ്​കുകളും 40000 ലിറ്റർ അണുനശീകരണിയും നിർമിച ്ചതായി ഇന്ത്യൻ റെയിൽ​വെ. കോവിഡ്​ വ്യാപനം തടയുന്നതിന്​ കേന്ദ്രസർക്കാർ കൈകൊള്ളുന്ന മുഴുവൻ നടപടികളെയും സാധ്യമായ അളവിൽ പിന്തുണക്കുന്നുണ്ടെന്നും റെയിൽവെ വാർത്താകുറിപ്പിൽ അറിയിച്ചു.

ഏപ്രിൽ ഏ​ഴ്​ വരെയുള്ള കണക്കനുസരിച്ച്​ 5.82 ലക്ഷം മാസ്​കുകളും 41,882 ലിറ്റർ അണുനശീകരണിയും നിർമിച്ചിട്ടുണ്ടെന്നാണ്​ വാർത്താകുറിപ്പിൽ പറയുന്നത്​. ജോലിയിലുള്ള മുഴുവൻ ജീവനക്കാരുടെയും സുരക്ഷ ഉറപ്പവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്​.

റെയിൽവെ മുഴുവൻ ജീവനക്കാർക്കും മാസ്​കുകൾ നിർബന്ധമാക്കിയിട്ടുണ്ട്​. അണുനശീകരണിയും സോപ്പും പോലുള്ളവ ഉപയോഗിച്ച്​ സുരക്ഷ ഉറപ്പ് വരുത്താൻ ജീവനക്കാർക്ക്​ കർശന നിർദേശം നൽകിയിട്ടുണ്ട്​. ജോലി സ്​ഥലത്ത്​ ജീവനക്കാർ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്നും റെയിൽവെ അറിയിച്ചു.

Tags:    
News Summary - railway produces 6 lakh masks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.