Posted On
date_range Updated On
date_range മരണം, വൈകല്യം: റെയില്‍വേ നഷ്ടപരിഹാരം ഉയര്‍ത്തി
ന്യൂഡല്‍ഹി: ട്രെയിന്‍ അപകടത്തില്‍ മരണമോ കൈകാല്‍ അവയവ നഷ്ടമോ സംഭവിച്ചാലുള്ള നഷ്ടപരിഹാരത്തുക റെയില്‍വേ നാലു ലക്ഷത്തില്‍നിന്ന് എട്ടുലക്ഷമാക്കി ഉയര്‍ത്തി. 1989ലെ അപകട നഷ്ടപരിഹാരം സംബന്ധിച്ച റെയില്‍വേ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് തുക ഉയര്‍ത്തിയിരിക്കുന്നത്. അപകടത്തില്‍ മരിച്ചാല്‍ ബന്ധുക്കള്‍ക്കോ കൈകാല്‍ നഷ്ടപ്പെട്ടാല്‍ അപകടത്തിനിരയായവര്‍ക്കോ എട്ടുലക്ഷം രൂപ ലഭിക്കുമെന്ന് റെയില്‍ മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു.
റെയില്‍വേയുടെ നിയമപ്രകാരമുള്ള അന്വേഷണം പൂര്‍ത്തിയായശേഷമാണ് തുക അനുവദിക്കുക. അപകടത്തില്‍ കാഴ്ചയോ കേള്‍വിയോ പൂര്‍ണമായി നഷ്ടമായാലും മുഖം വിരൂപമായാലും എട്ടു ലക്ഷം ലഭിക്കുമെന്നും ജനുവരി മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരികയെന്നും റെയില്‍വേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.