(Photo: India Today)

തകർന്ന കെട്ടിടത്തിനടിയിൽ​ 18 മണിക്കൂർ; അഞ്ചുവയസുകാരനെ രക്ഷപ്പെടുത്തി

റായ്​ഗഡ്​: മഹാരാഷ്​ട്രയിലെ റായ്​ഗഡിൽ ബഹുനില കെട്ടിടം തകർന്നുവീണതി​െൻറ അവശിഷ്​ടങ്ങൾക്ക്​ ഇടയിൽനിന്ന്​ 18 മണിക്കൂറിന്​ ശേഷം അഞ്ചുവയസുകാര​െന രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ ​സേനയാണ്​ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷ​െപ്പടുത്തിയത്​.

കുഞ്ഞ്​ കെട്ടിട അവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നത്​ രക്ഷ​ാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന്​ ഗ്ലാസ്​ കട്ടറുകളും മറ്റു മെഷിനറികളും ഉപയോഗിച്ച്​ അവശിഷ്​ടങ്ങൾ നീക്കം ചെയ്​ത ശേഷം കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. രാത്രി മുഴുവൻ കെട്ടിടാവിഷ്​ടങ്ങൾക്കിടയിൽ കിടന്നതി​െൻറ അസ്വസ്​ഥത കുഞ്ഞ്​ കാണിച്ചിരുന്നു. തുടർന്ന്​ കുഞ്ഞി​െന ആരോഗ്യ പരിശോധനക്കായി ആശുപ​ത്രിയി​െലത്തിച്ചു. കുട്ടി സുഖമായിരിക്കുന്നുവെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു.

തിങ്കളാഴ്​ച വൈകു​ന്നേരമാണ്​ റായ്​ഗഡിലെ മഹദിൽ കുടുംബങ്ങൾ താമസിക്കുന്ന അഞ്ചുനില കെട്ടിടം നിലം പതിച്ചത്​.​ 11 പേരാണ്​ ഇതുവരെ മരിച്ചത്​. 18ഓളം പേർ ഇനിയും കെട്ടിട അവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്​ വിവരം. 60ഓളം പേരെ രക്ഷപ്പെടുത്തി. 

Tags:    
News Summary - Raigad building collapse Five year old rescued after 18 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.