Posted On
date_range Updated On
date_range അദാനി-വിൽമർ ഗ്രൂപ്പിൽ ജി.എസ്.ടി വിഭാഗത്തിന്റെ പരിശോധന
ഷിംല: നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരത്തെ തുടർന്ന് ഹിമാചൽ പ്രദേശിൽ അദാനി-വിൽമർ ഗ്രൂപ്പിൽ പരിശോധന. പര്‍വാനോയിലെ അദാനി വില്‍മര്‍ സ്‌റ്റോറിലാണ് സംസ്ഥാന എക്‌സൈസ്-നികുതി വകുപ്പ് പരിശോധന നടത്തിയത്.
ബുധനാഴ്ച രാത്രി വൈകിയാണ് ഉദ്യോഗസ്ഥർ അദാനി വില്‍മര്‍ സ്‌റ്റോറില്‍ എത്തിയത്. കമ്പനി ഗോഡൗണില്‍ലുള്ള വിവിധ രേഖകളടക്കം പരിശോധിച്ചെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കമ്പനി ജി.എസ്.ടി. വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പരിശോധന.
സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറിനും പങ്കാളിത്തമുള്ള സ്ഥാപനമാണ് അദാനി വില്‍മര്‍ സ്റ്റോര്‍. അദാനി ഗ്രൂപ്പിന്റെ ഏഴ് സ്ഥാപനങ്ങളാണ് ഹിമാചല്‍ പ്രദേശില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.