ട്വിറ്ററിൽ താരമായി സിവിൽ സർവിസ്​ നേടിയ​ രാഹുൽ മോദി

ന്യൂഡൽഹി: ഇത്തവണത്തെ സിവിൽ സർവിസ്​ പരീക്ഷഫലം വന്നപ്പോൾ താരമായത്​ 420 ാം റാങ്കുകാരനായിരുന്നു. പരീക്ഷഫലം വന്നയുടൻ ഈ 420ാം റാങ്കുകാര​െൻറ പേര്​ വൈറലായി. 'നൂറ്റാണ്ടിലെ ലയനം' എന്നായിരുന്നു ഈ പേരുകാര​െൻറ വി​ശേഷണം. കോൺ​ഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ രാഹുലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോദിയും ചേർന്ന രാഹുൽ മോദിയാണ്​ ഇപ്പോൾ താരം.

സിവിൽ സർവിസ്​ റാങ്ക്​ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥിയാണ്​ രാഹുൽ മോദി. 6312980 റോൾ നമ്പറിൽ പരീക്ഷയെഴുതിയ രാഹുൽ മോദി സിവിൽ സർവിസ്​ കടമ്പ കടന്നതോടെ ​േപരുകൊണ്ട്​ വൈറലാകുകയായിരുന്നു.

പേരി​െൻറ വ്യത്യസ്​തത കൊണ്ടുതന്നെ ട്വിറ്ററിൽ രാഹുൽ മോദി ഹാഷ്​ടാഗ്​ ട്രെൻഡിങ്ങായി. തുടർന്ന്​ പ്രധാനമന്ത്രിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ ഉപയോഗിച്ച ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. രാഷ്​ട്രീയമായി രണ്ടു ചേരികളിൽ നിൽക്കുന്ന രണ്ടു പ്രധാന നേതാക്കളുടെ പേരുകൾ ഒരുമിച്ച്​ ചേർന്നതാണ്​ കൗതുകം. 


Tags:    
News Summary - Rahul Modi Cracks UPSC Exam Social media Trending

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.