കോവിഡ്​ ദുരിതാശ്വാസങ്ങളുടെ ഉറവിടം തേടി പൊലീസ്​; രക്ഷകൻ എപ്പോഴും കൊല്ലുന്നവനേക്കാൾ മഹാനാണെന്ന്​ രാഹുൽ

കോവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിലൂടെ ശ്രദ്ധേയനായ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തതിനെതിരെ രാഹുൽ ഗാന്ധി. രക്ഷകൻ എപ്പോഴും കൊല്ലുന്നവനേക്കാൾ മഹാനാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഉറവിടം വ്യക്​തമാക്കണമെന്ന്​ ആവശ്യ​പ്പെട്ടാണ്​ ബി.വി ശ്രീനിവാസിനെ ഡൽഹി പൊലീസ്​ ചോദ്യം ചെയ്​തത്​. ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥരാണ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്‍ററുകൾ, ഭക്ഷണം, വെള്ളം, ഓക്സിജൻ, രക്തം, പ്ലാസ്മ എന്നിവ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ തുടങ്ങിയവയൊക്കെ ശ്രീനിവാസിന്‍റെ കോവിഡ്​ വാർറൂമിൽ സജ്ജമായിരുന്നു. പ്രതിസന്ധിയിലായ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഇദ്ദേഹം എത്തിച്ചിരുന്നു. ഡൽഹിയിൽ ചികിത്സക്കും മറ്റും സൗകര്യങ്ങളില്ലാതെ ആളുകൾ നെ​േട്ടാട്ടമോടു​​േമ്പാൾ ശ്രീനിവാസിന്‍റെ നേതൃത്വത്തിൽ യൂത്ത്​ കോൺഗ്രസ്​ ഒരുക്കിയ സജ്ജീകരണങ്ങൾ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദേശീയ മാധ്യമങ്ങളിലും സൈബർ ഇടങ്ങളിലും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഈ നേതാവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

കോവിഡിന്‍റെ ദുരിതത്തിൽ നിന്ന്​ ആളുകളെ രക്ഷിക്കാൻ സർക്കാറിന്​ പോലും സാധിക്കാത്ത ഘട്ടത്തിൽ തന്നാലാകുന്ന സഹായങ്ങൾ ഒരുക്കുന്നവരെ പോലും അധികൃതർ വേട്ടയാടുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്​.

മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവ‍ർക്ക് സഹായമെത്തിക്കാൻ പ്രയത്നിക്കുന്ന യൂത്ത് കോൺ​ഗ്രസിനേയും ബി.വി.ശ്രീനിവാസിനേയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഒരു തരത്തിലും അം​ഗീകരിക്കാനാവില്ലെന്ന് ക‍ർണാടക ഡിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാ‍ർ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അപമാനിക്കാൻ ശ്രമിക്കുന്നതും അവ‍ർക്കെതിരെ ​ഗൂഢാലോചന നടത്തുന്നതും ബിജെപിയുടെ സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം വിമ‍ർശിച്ചു.

അനധികൃതമായി കൊവിഡ് ചികിത്സാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ബി.വി.ശ്രീനിവാസിനെതിരെ നേരത്തെ ഡൽഹി കോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപ്പിക്കപ്പെട്ടിരുന്നു.

പൊലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും കോൺഗ്രസ് വക്താവ് സുർജേ വാല പറഞ്ഞു. 

Tags:    
News Summary - rahul says that the rescuer is always greater than the one who kills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.