??????????????? ??? ???????? ?????? ??????, ?????? ??????(?????)

ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ കാറിന്​ നേരെ കല്ലേറ്​

അഹമദാബാദ്​: കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ നേരെ ഗുജറാത്തിൽ ആക്രമണം. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാ​െനത്തിയ രാഹുലിനെതിരെ അക്രമികൾ കരി​െങ്കാടി കാണിക്കുകയും കാറിന്​ കല്ലെറിയുകയും ചെയ്​തു. ബനാകാന്ത  ജില്ലയിൽ സന്ദർശനം നടത്തു​േമ്പാഴായിരുന്നു സന്ദർശനം​.

ധനീറയിലെ പ്രളയബാധിത പ്രദേശത്തിലേക്കുളള യാത്രക്കിടയിൽ രാഹുലിന്​ നേരെ അക്രമികൾ കല്ലെറിയുകയായിരുന്നുവെന്ന്​ പൊലീസ്​ സുപ്രണ്ട്​ നീരജ്​ ബദുഗുജാർ അറിയിച്ചു. ക​​ല്ലേറിൽ കാറി​​​​െൻറ വിൻഡോകളിലൊന്നിന്​ കേടു വന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ആറ്​ കോൺഗ്രസ്​ എം.എൽ.എമാർക്കൊപ്പമാണ്​ രാഹുൽ സന്ദർശനം നടത്തുന്നത്​.

Tags:    
News Summary - Rahul Gandhi’s car attacked in Gujarat-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.