പറന്നുയരും മുമ്പേ ഇന്‍ഡിഗോ വിമാനത്തിന്റെ എൻജിൻ പണിമുടക്കി; സുരക്ഷാപരിശോധനകളെ ചോദ്യം ചെയ്ത് ഡി.എം.കെ എം.പി പി.വിൽസൺ
ന്യൂഡൽഹി: കൊൽക്കത്തയിൽനിന്ന് ഷില്ലോങ്ങിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന്റെ എൻജിൻ ടേക്ക് ഓഫിന് മുമ്പ് തകരാറിലായ സംഭവത്തിൽ വിമാനസുരക്ഷാ പരിശോധനകളെ ചോദ്യം ചെയ്ത് ഡി.എം.കെ എം.പി പി. വിൽസൺ. വിമാനം സുരക്ഷിതമല്ലെന്നും ഇത്തരമൊരു വിമാനത്തിന് എങ്ങനെയാണ് ഡി.ജി.സി.എ വ്യോമയോഗ്യതാ സർട്ടിഫിക്കറ്റ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് സർവിസ് നടത്തുന്ന എല്ലാ വിമാനങ്ങളുടെയും സുരക്ഷാ സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കണമെന്നും അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊൽക്കത്തയിൽനിന്ന് ഷില്ലോങ്ങിലേക്ക് പോകുകയായിരുന്ന ഇൻഡിഗോയുടെ 6E 7423 വിമാനത്തിലാണ് തകരാറുണ്ടായത്. ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ ഹിയറിങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു പി. വിൽസണും മറ്റ് മൂന്ന് എം.പിമാരും. ഇവർക്കൊപ്പം 67 യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു.
വിമാനം പാർക്കിങ് ബേയിൽനിന്ന് റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് എൻജിന് തകരാർ സംഭവിച്ചതെന്ന് പി. വിൽസൺ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ടേക്ക് ഓഫിന് മുമ്പ് ഒരു എൻജിൻ പ്രവർത്തനരഹിതമാകുകയും അത് ഓഫ് ചെയ്യുകയും ചെയ്തു. പിന്നാലെ യാത്രക്കാർ രണ്ടുമണിക്കൂറോളം വിമാനത്തിനുള്ളിൽത്തന്നെ കഴിയേണ്ടിവന്നു. തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ സർവിസ് റദ്ദാക്കുകയും ചെയ്തു.
അതേസമയം, കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു വിഷയത്തിൽ ഇടപെടണമെന്നും രാജ്യത്ത് സർവിസ് നടത്തുന്ന എല്ലാ വിമാനങ്ങളുടെയും വ്യോമയോഗ്യതാ സർട്ടിഫിക്കറ്റുകൾ നിഷ്പക്ഷമായി പുനഃപരിശോധിക്കാൻ ഡി.ജി.സി.എക്ക് നിർദേശം നൽകണമെന്നും ഡി.എം.കെ എം.പി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ വിജിലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തണമെന്നും, പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തുന്ന വിമാനങ്ങളുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി അവയുടെ സർവിസ് നിർത്തിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിമാനം സാങ്കേതികമായി പറക്കാൻ യോഗ്യമാണെന്ന് ഉറപ്പുനൽകുന്ന ഏറ്റവും അടിസ്ഥാനപരമായ രേഖയാണ് വ്യോമയോഗ്യതാ സർട്ടിഫിക്കറ്റ്. അയോഗ്യമായ വിമാനങ്ങൾക്ക് ഇത്തരം സർട്ടിഫിക്കറ്റ് അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. സർട്ടിഫിക്കറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.