രാഹുൽ ഗാന്ധി ഇന്ന്​ ജമ്മുവിൽ; കത്രയിൽ നിന്ന്​ കാൽനടയായി വൈഷ്​ണോ ദേവി ക്ഷേത്രത്തിലെത്തും

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ഇന്ന്​ ജമ്മുവിലെത്തും. രണ്ട്​ ദിവസത്തെ സന്ദർശനത്തിനായാണ്​ രാഹുലെത്തുന്നത്​. ജമ്മുവിലെ മാതാ വൈഷ്​ണോ ദേവി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുമെന്ന്​ ജമ്മുകശ്​മീർ കോൺഗ്രസ്​ പ്രസിഡന്‍റ്​ ഗുലാം അഹമ്മദ്​ മിർ പറഞ്ഞു.

കഴിഞ്ഞ മൂന്ന്​ വർഷവും ക്ഷേത്രം സന്ദർശിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ജമ്മുവിലെ സാഹചര്യം മോശമായിരുന്നതിനാൽ ഞങ്ങൾ അദ്ദേഹത്തിന്‍റെ സന്ദർശനം വിലക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്​. കത്രയിൽ നിന്ന്​ കാൽനടയായിട്ടായിരിക്കും രാഹുൽ ക്ഷേത്രത്തിലെത്തുകയെന്നും മിർ പറഞ്ഞു.

ആദ്യദിവസം അദ്ദേഹത്തിന്​ രാഷ്​ട്രീയപരിപാടികളൊന്നുമില്ല. രണ്ടാം ദിവസം കത്രയിൽ നിന്ന്​ ജമ്മുവിൽ മടങ്ങിയെത്തിയതിന്​ ശേഷം പ്രാദേശിക രാഷ്​ട്രീയനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി ഞങ്ങൾ ചില പരിപാടികൾ ആസൂത്രണം ചെയ്​തിട്ടുണ്ട്​. പിന്നീട്​ ലഡാക്കിലേക്കും രാഹുൽ ഗാന്ധി പോവുമെന്ന്​ അഹമ്മദ്​ മിർ പറഞ്ഞു. കശ്​മീരിന്​ പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയതിന്​ ശേഷം ഇത്​ രണ്ടാം തവണയാണ്​ രാഹുൽ ജമ്മുകശ്​മീരിലെത്തുന്നത്​. ആഗസ്റ്റ്​ ഒമ്പതിനും അദ്ദേഹം ജമ്മുകശ്​മീർ സന്ദർശിച്ചിരുന്നു.

Tags:    
News Summary - Rahul Gandhi's two-day Jammu trip begins today, Congress MP set to visit Mata Vaishno Devi Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.