രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട്​ പുനഃസ്ഥാപിച്ചു

​ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി എം.പിയുടെ ട്വിറ്റർ അക്കൗണ്ട്​ പുനഃസ്ഥാപിച്ചു. ശനിയാഴ്ച രാവിലെയാണ്​ രാഹുലിന്‍റെ അക്കൗണ്ട്​ പഴയപടിയാക്കിയത്​. പ്രതിപക്ഷത്തിന്‍റെ ഭാഗത്ത്​ നിന്ന്​ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ ട്വിറ്ററിന്‍റെ നടപടി.

കഴിഞ്ഞയാഴ്ചയാണ്​ രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ട്​ താൽകാലികമായി റദ്ദാക്കിയത്​. ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ രക്ഷിതാക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചതിനാണ്​ ട്വിറ്റർ രാഹുലിനെതിരെ നടപടിയെടുത്തത്​. രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ട്​ പുനഃസ്ഥാപിച്ച വിവരം കോൺഗ്രസും സ്ഥിരീകരിച്ചിട്ടുണ്ട്​. രാഹുലിനൊപ്പം ചില കോൺഗ്രസ്​ നേതാക്കളുടെ അക്കൗണ്ടുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്​.

ട്വിറ്റർ അക്കൗണ്ട്​ റദ്ദാക്കിയതിനെതിരെ രൂക്ഷവിമർ​ശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്‍റെ രാഷ്​ട്രീയപ്രക്രിയയിൽ ട്വിറ്റർ ഇടപെടുകയാണെന്നായിരുന്നു രാഹുലിന്‍റെ ആരോപണം. രാഹുൽ ഗാന്ധി ചിത്രങ്ങൾ പങ്കുവെച്ചതിൽ പരാതിയില്ലെന്ന്​ പെൺകുട്ടിയുടെ രക്ഷിതാക്കളും പ്രതികരിച്ചിരുന്നു. 

Tags:    
News Summary - Rahul Gandhi's Twitter handle unlocked a week after suspended for posting pics of rape victim's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.