പ്രധാനമന്ത്രിയോടുള്ള രാഹുൽഗാന്ധിയുടെ വെറുപ്പ്​ ഇപ്പോൾ ഇന്ത്യയോടുള്ള വെറുപ്പായി മാറി; മാപ്പ്​ പറയണം -സ്മൃതി ഇറാനി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ യു.കെ പ്രസംഗത്തിനെതിരെ പ്രതികരണവുമായി കേന്ദ്ര മ​ന്ത്രി സ്മൃതി ഇറാനി. പാർലമെന്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസം ആരംഭിക്കാനിരിക്കെ ബുധനാഴ്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുൽ ഗാന്ധിയുടെ പരാമർശത്തെക്കുറിച്ച് സംസാരിച്ചു.

"പ്രധാനമന്ത്രി മോദിയെ കുറിച്ച്​, ഇംഗ്ലണ്ടിലെ രാഹുൽ ഗാന്ധിയുടെ സംഭാഷണത്തിൽ നിരവധി നുണകൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാഹുൽ ഗാന്ധിയുടെ വെറുപ്പ്​ ഇപ്പോൾ രാജ്യത്തോടുള്ള വെറുപ്പായി മാറിയിരിക്കുകയാണെന്നും ബ്രിട്ടനിൽ പോയി പറഞ്ഞ കാര്യങ്ങൾക്ക്​ അദ്ദേഹം രാജ്യത്തോട്​ മാപ്പ്​ പറയണമെന്നും സ്​മൃതി ആവശ്യ​പ്പെട്ടു.

ഇന്ത്യയുടെ പരമോന്നത നീതിപീഠം, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തിരിക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.

Tags:    
News Summary - Rahul Gandhi's hate for PM is now hate for India, Indians demand his apology for UK remarks: Smriti Irani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.