മോദിക്ക് പിറന്നാളാശംസകളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാളാശംസകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ 70ാം പിറന്നാള്‍ ദിനത്തിൽ ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ ആശംസ. 'നരേന്ദ്ര മോദിജിക്ക് പിറന്നാളാശംസകള്‍ നേരുന്നു' എന്നാണ് ട്വീറ്റ്.

കഴിഞ്ഞ വർഷവും രാഹുൽ മോദിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ തുടങ്ങിയവരെല്ലാം മോദിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. 

മോദിയുടെ ജന്മദിനത്തിൽ ബി.ജെ.പി രാജ്യമെമ്പാടും പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പിറന്നാളാഘോഷത്തിന് വിതരണം ചെയ്യാനായി 70കിലോഗ്രാം ലഡു തയാറാക്കി കഴിഞ്ഞു.പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഈ ആഴ്ച സേവനവാരമായി ആഘോഷിക്കുമെന്ന് ബി.ജെ.പി പ്രവർത്തകൻ പറഞ്ഞു. അദ്ദേഹം സേവനത്തിൽ വിശ്വസിക്കുന്നയാളാണ് അതിനാലാണ് സേവനവാരം ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാൻമന്ത്രി സുരക്ഷ ബീമ യോജന പ്രകാരം ഈ ദിനത്തിൽ 20,000 പേർക്ക് ഇൻഷൂറൻസ് നൽകുന്ന പരിപാടി വഡോദരയിൽ സംഘടിപ്പിച്ചിട്ടുണ്ട്. സെപ്തംബർ 14 മുതൽ 20 വരെയാണ് 'സേവ സപ്താഹ്' ആചരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടി. ശുചീകരണ പരിപാടികളും സാനിറ്ററി പാഡുകള്‍, വീല്‍ ചെയറുകള്‍, ശ്രവണ സഹായികള്‍ തുടങ്ങിയവയുടെ വിതരണവും ബിജെപി സംഘടിപ്പിക്കുന്നുണ്ട്.

2014 ന് ശേഷമുള്ള എല്ലാ പിറന്നാള്‍ ദിനത്തിലും മോദി അമ്മ ഹീരാ ബായിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.