പച്ചക്കറി മുറിച്ച് പാത്രങ്ങൾ കഴുകി രണ്ടാം ദിവസവും സുവർണ ക്ഷേത്രത്തിൽ രാഹുൽ

ന്യൂഡൽഹി: രണ്ടാം ദിവസവും സുവർണ ക്ഷേത്രത്തിൽ സന്ദർശനം തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് രാവിലെയും അദ്ദേഹം പ്രാർത്ഥനകളിൽ പങ്കെടുത്തു. ക്ഷേത്രത്തിൽ ഭക്തർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയാറാക്കുന്നതിലും വിളമ്പുന്നതിലും അദ്ദേഹം പങ്കെടുത്തു. പിന്നീട് വളണ്ടിയർമാർക്കൊപ്പം സമയം ചെലവഴിച്ചു.


ഇന്നലെ ഉച്ചയ്ക്കാണ് കെ.സി വേണുഗോപാലിനൊപ്പം രാഹുൽ സുവർണ ക്ഷേത്രത്തിലെത്തിയത്. ലഹരിമരുന്ന് കേസിൽ പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എ സുഖ്പാൽ സിങ് ഖൈറയുടെ അറസ്റ്റിനു പിന്നാലെയുണ്ടായ കോൺഗ്രസ്- എ.എ.പി അസ്വാരസ്യങ്ങളുടെ പശ്​ചാത്തലത്തിലായിരുന്നു രാഹുലിന്‍റെ പഞ്ചാബ്​ സന്ദർശനം. സുവർണക്ഷേത്രത്തിൽ എത്തിയ രാഹുൽ ഗാന്ധി പ്രാർഥന നടത്തുകയും ഇന്നലെ ‘പൽകി സേവ’ ചടങ്ങിൽ പ​ങ്കെടുക്കുകയും ചെയ്തിരുന്നു.


പാർട്ടി പ്രവർത്തകർ രാഹുലിനെ കാണാനെത്തരുതെന്നും അദ്ദേഹത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.


അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി സേവനത്തി​െൻറ ഭാഗമായി ലങ്കാറിലെ പാത്രങ്ങൾ കഴുകുന്നു. കെ.സി.വേണുഗോപാൽ എം.പി.സമീപം


Tags:    
News Summary - Rahul Gandhi washes dishes on his second day visit to Golden Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.