രാഹുൽ ഗാന്ധി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ

മംഗളൂരു: ദക്ഷിണ കർണാടകയിൽ പര്യടനം നടത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച രാഹുൽ ചാമുണ്ഡിമലയുടെ ഉച്ചിയിൽ കയറി വിഖ്യാതമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ തൊഴുതു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, കെ.പി.സി.സി.പ്രസിഡണ്ട് ഡോ.ജി.പരമേശ്വര, ഊർജ്ജ മന്ത്രി ഡി.കെ.ശിവകുമാർ എന്നിവരും കൂടെയുണ്ടായിരുന്നു. 

ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരു കുദ്രോളി ഗോകർണനാഥ ക്ഷേത്രം,ശൃംഗേരി ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ദർശനം നടത്തിയിരുന്നു. ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ കർണാടകയിലെ ക്ഷേത്രദർശനങ്ങൾക്കായി അടുത്ത ദിവസം എത്തുന്നുണ്ട്.
 

Tags:    
News Summary - Rahul Gandhi visits Chamudeswari hills-INdia news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.