പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് അടിയന്തിരമായി ധന സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കനത്ത മഴയെ തുടർന്നുണ്ടായ നാഷ്നഷ്ടങ്ങൾ വിശദമായി വിവരിച്ചാണ് അദ്ദേഹം കത്തെഴുതിയത്. ദുരിതബാധിതർക്കുള്ള സഹായത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കെടുതിയിൽ നശിച്ചുപോയ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ അടിയന്തിരമായി ഫണ്ട് നൽകാനും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പെട്ടന്നുള്ള നടപടികൾക്ക് വലിയ തുക ആവശ്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. ഒാഖി ദുരന്തത്തിൽ നിന്നും ഇതുവരെ കരകയറാത്ത ജനതയെ ഇൗ പ്രളയം കൂടുതൽ ദുരിതത്തിലാക്കുമെന്നും അതിനാൽ പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ ദുരിത വിഷയം രാഹുൽ ഗാന്ധിയെ ധരിപ്പിച്ചത്. തുടർന്ന് കേരളത്തിലെ പ്രളയത്തെ കുറിച്ചുള്ള ആശങ്കകൾ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുെവച്ചിരുന്നു. കേരളത്തിലുള്ള മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകാനും അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.