Posted On
date_range Updated On
date_range പണിമുടക്കുന്ന തൊഴിലാളികളെ അഭിവാദ്യം ചെയ്യുന്നു -രാഹുൽ
ന്യൂഡൽഹി: ദേശീയ പണിമുടക്കിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് 25 കോടി തൊഴിലാളികൾ പ്രതിഷേധമായ ി രാജ്യവ്യാപക പണിമുടക്ക് നടത്തുകയാണെന്നും അവരെ സല്യൂട്ട് ചെയ്യുന്നതായും രാഹുൽ ട്വിറ്ററിൽ പറഞ്ഞു.
മോദി-അമിത് ഷാ സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ രാജ്യത്തെ തൊഴിൽരംഗം നശിപ്പിച്ച് തൊഴിലില്ലായ്മ സൃഷ്ടിച്ചു. മോദിയുടെ മുതലാളിത്ത സുഹൃത്തുക്കൾക്ക് വിൽപന നടത്തുന്നത് ന്യായീകരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും രാഹുൽ ട്വിറ്ററിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.