ചോദ്യം ചെയ്യൽ നീട്ടിവെക്കണമെന്ന് ഇ.ഡിയോട് രാഹുൽ

ന്യൂഡൽഹി: നാലാംദിവസ ചോദ്യംചെയ്യൽ ചുരുങ്ങിയത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചു. ചോദ്യംചെയ്യൽ വെള്ളിയാഴ്ച തുടരാൻ നിശ്ചയിച്ചു പിരിഞ്ഞശേഷമാണ് രാഹുൽ അസൗകര്യം അറിയിച്ചത്. എന്നാൽ, വ്യാഴാഴ്ച രാത്രി വൈകും വരെയും ഇ.ഡി ഇതിനോട് പ്രതികരിച്ചില്ല.

കോവിഡാനന്തര അസുഖങ്ങൾ മൂലം ആശുപത്രിയിൽ കഴിയുന്ന അമ്മ സോണിയഗാന്ധിക്കൊപ്പം നിൽക്കേണ്ട ആവശ്യമുള്ളതു ചൂണ്ടിക്കാട്ടിയാണ് രാഹുൽ സാവകാശം ആവശ്യ​പ്പെട്ടത്. പ്രിയങ്ക ഗാന്ധിക്കൊപ്പം അദ്ദേഹം വ്യാഴാഴ്ച സോണിയയെ ഗംഗാറാം ആശുപത്രിയിൽ ചെന്നു കണ്ടിരുന്നു.

ഇതിനകം 30 മണിക്കൂർ പിന്നിട്ട ചോദ്യംചെയ്യൽ വ്യാഴാഴ്ചയും തുടരാനാണ് ഇ.ഡി ഒരുങ്ങിയതെങ്കിലും ഒരുദിവസത്തെ ഇടവേള രാഹുൽ ആവശ്യപ്പെട്ടു. അതുപ്രകാരമാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. പാർട്ടി പത്രമായ നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് സംശയിക്കുന്നതു മുൻനിർത്തിയാണ് ഇ.ഡി രാഹുലിന്റെ മൊഴി എടുക്കുന്നത്.

Tags:    
News Summary - Rahul Gandhi Request to ED on Questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.