ന്യൂഡൽഹി: രാജ്യത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാതെ ലോക്ഡൗൺ ഈ രീതിയിൽ തുടരാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഉടൻ സഹായമെത്തിക്കണം. സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണം. ചെറുകിട വ്യവസായികൾക്ക് സഹായം നൽകാനും കേന്ദ്രസർക്കാർ തയാറാവണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സൂമിലൂടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുലിെൻറ പരാമർശം.
ലോക്ഡൗൺ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാർ കൂടുതൽ സുതാര്യമായ സമീപനം സ്വീകരിക്കണം. എപ്പോഴാണ് സമ്പദ്വ്യവസ്ഥയിലെ നിയന്ത്രണങ്ങൾ പിൻവലിക്കുക എന്നറിയണം. അതിനുള്ള മാനദണ്ഡമെന്താണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.