പ്രധാനമന്ത്രി വാർത്താ സമ്മേളനം നടത്തുന്നത്​ സ്വാഗതാർഹം-​​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ സമ്മേളനം നടത്തുന്നത്​ സ്വാഗതാർഹമാണെന്ന്​​​ കോൺഗ്രസ്​ അധ്യക ്ഷൻ രാഹുൽ ഗാന്ധി. എന്നാൽ, റഫാൽ വിഷയത്തിൽ കൂടി പ്രതികരിക്കാൻ മോദി തയാറാവണമെന്ന്​ രാഹുൽ ആവശ്യപ്പെട്ടു. സംവാദത്ത ിന്​ എന്തിനാണ്​ മോദി ഭയപ്പെടുന്നതെന്നും രാഹുൽ ചോദിച്ചു.

നരേന്ദ്രമോദിയുടെ പ്രത്യയശാസ്​ത്രം ഹിംസയാണ്​. താൻ മോദിയുടെ കുടുംബാംഗങ്ങളെ വിമർശിക്കുന്നില്ല. കാരണം അവർക്ക്​ രാഷ്​ട്രീയവുമായി ബന്ധമില്ല. എന്നാൽ, നിരന്തരമായി എൻെറ കുടുംബത്തെ അപമാനിക്കുകയാണ്​ മോദി ചെയ്യുന്നതെന്ന്​ രാഹുൽ പറഞ്ഞു.​

കോൺഗ്രസ്​ സത്യം മാത്രമാണ്​ തെരഞ്ഞെടുപ്പിൽ പറയുന്നത്​. തെരഞ്ഞെടുപ്പിൽ അന്തിമ വിജയം സത്യത്തിന്​ മാത്രമായിരിക്കും. രാജ്യം ആര്​ ഭരിക്കണമെന്ന്​ ജനങ്ങൾ തീരുമാനിക്കും. തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചത്​ മുതൽ ബി.ജെ.പിക്ക്​ അനുകൂലമായാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ പ്രവർത്തിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ്​ മാധ്യമങ്ങൾ എന്നോട്​ ചോദിക്കുന്നത്​. എന്നാൽ, മോദിയോട്​ ധരിച്ചിരിക്കുന്ന വസ്​ത്രത്തെ കുറിച്ചും മാങ്ങയെ കുറിച്ചുമെല്ലാമാണ്​ മാധ്യമങ്ങൾ ചോദിക്കുന്നതെന്നും​ രാഹുൽ പരിഹസിച്ചു.

Tags:    
News Summary - Rahul gandhi press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.