കാവൽക്കാരൻ കളളനാണ്​; റഫാലിലെ മോദിയുടെ പങ്ക്​ തെളിഞ്ഞു

ന്യൂഡൽഹി: റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ നേരിട്ട്​ പ​ങ്കുണ്ടെന്നത്​ തെളിഞ്ഞിരിക്കുകയാണെന്ന ്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ്​ ഏറെ നാളായി ഇത്​ പറയുകയാണ്​. വ്യോമസേനക്ക്​ അവകാശപ്പെട്ട 30,000 കോ ടി മോദി അനിൽ അംബാനിക്ക്​ നൽകി. മോദിക്ക്​ ഒരേ സമയം, കള്ള​​​​​​െൻറയും കാവൽക്കാര​​​​​​െൻറയും മുഖമാണെന്നും രാഹ ുൽ വ്യക്​തമാക്കി.

റഫാലിൽ മോദി സമാന്തര ചർച്ചകൾ നടത്തിയത്​ അനിൽ അംബാനിക്ക്​ വേണ്ടിയാണ്​. സുപ്രീംകോടതി​െയ പോലും മോദി സർക്കാർ തെറ്റിദ്ധരിച്ചുവെന്ന്​ രാഹുൽ കുറ്റപ്പെടുത്തി. യുവാക്കളോടും ജീവൻ പണയം ​വെച്ച്​ രാജ്യത്തെ കാക്കുന്ന സൈനികരോടുമാണ്​ എനിക്ക്​ പറയാനുള്ളത്​. മോദി സർക്കാർ റഫാൽ കരാറിലുടെ 30,000 കോടി അനിൽ അംബാനിക്ക്​ നൽകിയെന്നത്​ വ്യക്​തമായതായി രാഹുൽ ഗാന്ധി പറഞ്ഞു.

റഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവ്. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ്​ ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തിയെന്നും ഹിന്ദു പുറത്തുവിട്ട കത്തിൽ വ്യക്​തമാക്കുന്നു. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തി​​​​​​​​​​െൻറ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്.


Tags:    
News Summary - Rahul gandhi press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.