ന്യൂഡൽഹി: രാജ്യത്തെ സൈന്യത്തിന്‍റെ 30,000 കോടി മോഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം നിലക്ക് സുഹൃത്തായ അനിൽ അംബാനിക്ക് നൽകിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യം രാജ്യം ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം മടങ്ങവെയാണ് ലോക്സഭയിൽ റഫാൽ ഇടപാട് സംബന്ധിച്ച മോദിയുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യൻ വ്യോമസേനയെ ശക്തിപ്പെടുത്താൻ കോൺഗ്രസിന് താൽപര്യമില്ലെന്നാണ് മോദി ലോക്സഭയിൽ നന്ദിപ്രമേയത്തിനുള്ള മറുപടിയിൽ ആരോപിച്ചത്. അതു കൊണ്ടാണ് റഫാൽ ഇടപാട് വേണ്ടെന്ന്വെക്കാൻ ആവശ്യപ്പെടുന്നത്. തന്നെ വിമർശിക്കാം എന്നാൽ രാജ്യത്തെ വിമർശിക്കരുത്. തെൻറ സർക്കാർ അഴിമതി മുക്തമാണ്. അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.
#WATCH Congress President Rahul Gandhi responds to Prime Minister Narendra Modi's "ulta chor, chowkidaar ko daante" remark. pic.twitter.com/ksnkpt1971
— ANI (@ANI) February 7, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.