എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ വരി നിന്ന് ആളുകള്‍ മരിക്കുമ്പോള്‍ മോദി ചിരിക്കുന്നു -രാഹുല്‍

മുംബൈ: ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ വരിനിന്ന് ആളുകള്‍ മരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം യുക്തിരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കുന്നതിനുമുമ്പ് ബി.ജെ.പിക്കാര്‍ വന്‍തുക നിക്ഷേപിച്ചത് അവര്‍ ഈ വിവരം നേരത്തെ അറിഞ്ഞിരിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്. മോദി ചിന്തിക്കാതെ എടുത്ത തീരുമാനം ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിഞ്ഞിരുന്നില്ളെന്നും രാഹുല്‍ ആരോപിച്ചു. നോട്ട് അസാധുവാക്കിയത് ജനങ്ങളെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടുദിവസം മുമ്പ്​ പ്രധാനമന്ത്രി പ്രസംഗത്തിൽ ചിരിക്കുന്നത്​ കണ്ടു. അതിനടുത്ത ദിവസം കരയുന്നതും. കരയുക​യാണോ ചിരിക്കുകയാണോ വേണ്ടതെന്ന്​ അദ്ദേഹം തീരുമാനിക്കണമെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.

Tags:    
News Summary - rahul gandhi to modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.