ഭാരത്​ ബന്ദ്​: ഡൽഹിയിൽ രാഹുലി​െൻറ നേതൃത്വത്തിൽ മാർച്ച്​

ന്യൂഡൽഹി: ഇന്ധനവില വർധനവിലും രൂപയുടെ മൂല്യം ഇടിഞ്ഞതിലും പ്രതിഷേധിച്ച്​ കോൺഗ്രസ്​ ദേശീയ തലത്തിൽ ആഹ്വാനം ചെയ്​ത ഭാരത്​ ബന്ദും സംസ്ഥാനത്ത്​ ഹർത്താലും പുരോഗമിക്കുന്നു. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കൻമാർ ഡൽഹിയിൽ മാർച്ച്​ നടത്തി. ഗാന്ധി സമാധി സ്ഥലമായ രാജ്​ഘട്ടിൽ നിന്നും ആരംഭിച്ച മാർച്ച്​ രാംലീല മൈതാനിയിൽ അവസാനിക്കും. കോൺഗ്രസ്​ മുൻ അധ്യക്ഷ സോണിയ ഗാന്ധിയും മാർച്ചിൽ പങ്കുചേരും​.

ബന്ദിന്​ 21ഒാളം പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുള്ളതായി കോൺഗ്രസ്​ അവകാശപ്പെട്ടിരുന്നു. തൃണമൂൽ കോൺഗ്രസും എസ്​.പി, ബി.എസ്​.പി, ടി.എം.സി, ഡി.എം.കെ, ആർ.ജെ.ഡി എന്നീ പാർട്ടികളാണ്​ പിന്തുണയറിയിച്ചത്​​​. അതേസമയം കടക​േമ്പാളങ്ങളും സ്ഥാപനങ്ങളുമടച്ചുള്ള സമരത്തിനില്ലെന്ന്​ ആം ആദ്​മി പാർട്ടി അറിയിച്ചു. നിരവധി ട്രേഡ്​ യൂണിയനുകളും ബന്ധിന്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്​.

കേരളത്തിൽ യു.ഡി.എഫ്​, എൽ.ഡി.എഫ്​ സംയുക്​തമായി നടത്തുന്ന ഹർത്താൽ രാവിലെ ആറു മുതൽ ആരംഭിച്ചു. ഹർത്താലിന്​ ആക്രമണം അഴിച്ചുവിടരുതെന്ന്​ ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - Rahul Gandhi Leads Opposition's Bharat Bandh Over Fuel price-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.