രാഹുൽ ഗാന്ധിക്ക്​ കിങ്​ഫിഷർ എയർലൈൻസിൽ പങ്കാളിത്തമുണ്ടെന്ന്​ ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും കുടുംബത്തിനും വിജയ്​ മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്​ഫിഷർ എയർലൈൻസിൽ പങ്കാളിത്തമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. പാർട്ടി വക്​താവ്​ സാംപിത്​ പാത്രയാണ്​ മാധ്യമങ്ങൾക്ക്​ മുന്നിൽ ഇത്തരമൊരു ആരോപണവുമായി എത്തിയിരിക്കുന്നത്​.

ആർ.ബി.​െഎയും യു.പി.എ സർക്കാറും വിജയ്​ മല്യക്ക്​ എന്തൊക്കെ ആനുകൂല്യങ്ങളാണ്​ നൽകിയതെന്നതി​​െൻറ രേഖകൾ കൈവശമുണ്ട്​. ഇത്​ പരിശോധിച്ചാൽ കിങ്​ഫിഷർ എയർലൈൻസിൽ രാഹുൽ ഗാന്ധിക്ക്​ പങ്കാളിത്തം ഉണ്ടെന്ന്​ മനസിലാകുമെന്നും ബി.ജെ.പി വക്​താവ്​ പറഞ്ഞു. അതേ സമയം, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയിൽ നിന്ന്​ പ്രതികരണം ഉണ്ടായിട്ടില്ല.

ഇന്ത്യ വിടുന്നതിന്​ മുമ്പ്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയുമായി കൂടികാഴ്​ച നടത്തിയെന്ന വിജയ്​ മല്യയുടെ പ്രസ്​താവനയാണ്​ രാജ്യത്ത്​ പുതിയ വിവാദങ്ങൾക്ക്​ തുടക്കമിട്ടത്​.

Tags:    
News Summary - Rahul Gandhi, family partially owned Kingfisher Airlines through proxy: BJP-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.