ചൗക്കീദാർ: കോടതിയെ കുറിച്ച പരാമർശത്തിൽ രാഹുൽ ഖേദം പ്രകടിപ്പിച്ചു

ന്യൂഡൽഹി: റഫാൽ വിധിയുമായി ബന്ധപ്പെട്ട്​ കാവൽക്കാരൻ കള്ളനാണെന്ന്​ കോടതിയും കണ്ടെത്തിയെന്ന പരാമർശത്തിൽ ഖേദ ം പ്രകടിപ്പിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പി എം.പി മീനാക്ഷി​ േലഖി നൽകിയ കോടതിയലക്ഷ്യക്കേസിലാ ണ്​ രാഹുൽ സുപ്രീംകോടതിയിൽ ഖേദം പ്രകടിപ്പിച്ചത്​.

പരാമർശം തെരഞ്ഞെടുപ്പ്​ പ്രചരണ ചൂടിൽ നടത്തിയതാണ്​. കോടതി പറയാത്ത പരാമർശം തൻെറ ഭാഗത്തു നിന്നുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു. തൻെറ വാക്കുകൾ രാഷ്​ട്രീയ എതിരാളികൾ ദുരുപയോഗിക്കുകയാണെന്നും രാഹുൽ കോടതിയിൽ നൽകിയ മറുപടിയിൽ വ്യക്​തമാക്കുന്നു.

മീനാക്ഷി ലേഖിയുടെ പരാതിയിൽ കോടതി രാഹുലിന്​ നോട്ടീസ്​ അയച്ചിരുന്നു. റഫാൽ വിധി​െയ തെറ്റായി ഉദ്ധരിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയ നോട്ടീസിൽ​ മറുപടിക്ക്​ ഒരാഴ്​ച സമയവും അനുവദിച്ചിരുന്നു.

റഫാൽ വിധി പുനഃപരി​േശാധിക്കാനും മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച രേഖകൾ പരിശോധിക്കാനും കോടതി തീരുമാനിച്ചപ്പോൾ വിധിയെ സ്വാഗതം ചെയ്​തുകൊണ്ട്​ രാഹുൽ നടത്തിയ പരാമർശമാണ്​ വിവാദമായത്​.

സുപ്രീംകോടതിക്ക്​ നന്ദി പറയുന്നു. കാവൽക്കാരൻ കള്ളനാണെന്ന്​ രാജ്യം മുഴുവൻ പറയുന്നു. നീതി​െയ കുറിച്ച്​ സുപ്രീംകോടതി പറഞ്ഞ ഇന്ന്​​ ആ​േഘാഷത്തിൻെറ ദിവസമാണ്​ -എന്നായിരുന്നു അമേത്തിയിൽ രാഹുൽ പ്രസംഗിച്ചത്​. ഇത്തരം നിരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി രാഹുലിന്​ നോട്ടീസ്​ അയച്ചത്​.

Tags:    
News Summary - Rahul Gandhi Expresses Regret To Top Court - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.