മുഖ്യമന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കുമെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ ാർട്ടി‍ എം.എൽ.എമാർ, പ്രവർത്തകർ, അനുഭാവികൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണെന്നും രാഹുൽ ഗാന്ധി മാധ്യമങ് ങളെ അറിയിച്ചു.

മധ്യപ്രദേശ്​, രാജസ്​ഥാൻ, ഛത്തിസ്​ഗ​ഢ്​​ സംസ്​ഥാനങ്ങളിലെ വിജയത്തിനു ശേഷം മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാൻ കോൺഗ്രസ്​ പ്രവർത്തക​രുടെ അഭിപ്രായം തേടുകയാണ് രാഹുൽ ഗാന്ധി. ആരാകണം മുഖ്യമന്ത്രി എന്ന്​ അറിയിക്കാൻ ആവശ്യപ്പെട്ടു കൊണ്ട്​ രാഹുൽ ശബ്​ദ സന്ദേശം പുറത്തു വിട്ടിരുന്നു. ജനാധിപത്യപരമായ രീതിയിൽ ജനങ്ങളുടെ അഭിപ്രായം തേടി മുഖ്യമന്ത്രിമാരെ സ്വീകരിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ആരാകണം മുഖ്യമന്ത്രി എന്ന്​ ആവശ്യപ്പെട്ടു കൊണ്ട്​ രാഹുൽ നടത്തിയ ശബ്​ദസന്ദേശം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7.3 ലക്ഷം പ്രവർത്തകരിലേക്കാണ്​ എത്തിയത്​. പ്രവർത്തകരുടെ തെരഞ്ഞെടുപ്പ്​ പൂർണമായും രഹസ്യമായിരിക്കുമെന്നും സന്ദേശത്തിൽ ഉറപ്പു നൽകുന്നു.

Tags:    
News Summary - rahul gandhi congress -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.