കോവിഡ്​ പ്രതിരോധത്തിന്​ നൂതന പരിഹാരങ്ങൾ കണ്ടെത്തണം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി ഇന്ത്യക്ക്​ വെല്ലുവിളിയും അവസരവുമാണെന് ന് കോൺഗ്രസ്​ എം.പി രാഹുല്‍ ഗാന്ധി. കോവി​ഡിനെ നേരിടാൻ നൂതന മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും രാഹുൽ ട്വിറ്റ റിലൂടെ അഭിപ്രായപ്പെട്ടു.

കോവിഡ്19 മഹാമാരി വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഇത് ഒരു അവസരം കൂടിയാണ്. പ്രതിസന്ധിക്ക് നൂതന പരിഹാരം കണ്ടെത്തുന്നതിനായി നമ്മുടെ ശാസ്ത്രജ്ഞരേയും എഞ്ചിനീയര്‍മാരേയും ഡാറ്റാ വിദഗ്ധരേയും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്​ - രാഹുല്‍ ട്വീറ്റ് ചെയ്തു.

കോവിഡിനെ നേരിടാൻ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ എടുത്തു മാറ്റുന്നതോടെ രോഗം വീണ്ടും പടരില്ലെന്ന്​ ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന്​ വിഡിയോ പ്രസ്​ മീറ്റിലൂടെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കോവിഡിനെ തുരത്താൻ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Rahul Gandhi calls for innovative solutions against Covid-19 pandemic - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.