വനിതാ സംവരണം; പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിമാരോട് രാഹുൽ

ന്യൂഡൽഹി: ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് സീറ്റുകളിൽ സ്ത്രീകൾക്ക് സംവരണം നിർദേശിക്കുന്ന വനി താ സംവരണ ബിൽ നടപ്പാക്കുന്നതിനായി പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിമാരോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇ ക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് രാഹുൽ കത്തയച്ചു. നിയമസഭയിൽ ബ ിൽ പാസാക്കണമെന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടത്.

193 രാജ്യങ്ങളുടെ പാര്‍ലമെന്‍റുകളിലെ വനിത പ്രാതിനിധ്യമെടുത്താല്‍ ഇന്ത്യക്ക് 148ാം സ്ഥാനമാണുള്ളത്. സംസ്ഥാന നിയമസഭകളില്‍ ഇതിലും മോശമാണ് അവസ്ഥ. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും വ്യവസ്ഥാപിത അനീതികള്‍ നിലനിര്‍ത്തുകയും ചെയ്യുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പൊതുജീവിതത്തില്‍ അവരുടെ സാന്നിധ്യത്തിന് തടസം സൃഷ്ടിച്ചിരുന്ന പുരുഷമേധാവിത്തത്തെ മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം കത്തിലൂടെ അഭിപ്രായപ്പെട്ടു.

നിയമനിർമാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്ലിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ അധ്യക്ഷനുമായ നവീന്‍ പട്‌നായികിനും രാഹുൽ കത്ത് നൽകിയിട്ടുണ്ട്.

2010ലാണ് വനിത സംവരണ ബില്‍ രാജ്യസഭ പാസാക്കിയത്. എന്നാല്‍ 15ാം ലോക്‌സഭയുടെ കാലാവധി 2014ല്‍ അവസാനിച്ച ശേഷം ഇത് ലാപ്‌സായി.

Tags:    
News Summary - Rahul Gandhi Bats for Women's Reservation Bill, Writes to Congress Chief Ministers to Support Resolution-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.