ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബി.ജെ.പിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് കോ ൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബംഗാള്‍ കോണ്‍ഗ്രസിനോട് ഒറ്റക്ക് മത്സരിക്കാനുള്ള അണിയറപ്രവർത്തനങ്ങൾ നടത്താൻ രാഹുല്‍ നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കും.
മമതയുമായി ചേരുന്നതിനോട് ബംഗാളിലെ കോൺഗ്രസ് ഘടകത്തിന് ഒട്ടും യോജിപ്പില്ല. രാഹുലിനെ മമതക്കും താല്‍പര്യവുമില്ല. ഇക്കാരണങ്ങള്‍ കൊണ്ട് ബംഗാളില്‍ മഹാസഖ്യം വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. െഫബ്രുവരിയിൽ രാഹുലിനെ പെങ്കടുപ്പിച്ച് മഹാറാലികൾ നടത്താൻ കോൺഗ്രസ് സംസ്ഥാന സമിതി പദ്ധതി തയാറാക്കുന്നുണ്ട്.
ബി.ജെ.പിയെ പ്രധാന എതിരാളികളായി കണ്ടാകും പ്രചാരണം. അതേസമയം, തൃണമൂലിെൻറ അക്രമ രാഷ്ട്രീയം തുറന്നുകാട്ടും. ബംഗാള്‍ കോണ്‍ഗ്രസ് ഘടകം പ്രസിഡൻറ് സോമന്‍ മിത്ര ഡൽഹിയിലെത്തി രാഹുലിനെ കണ്ടിരുന്നു. നിലവിൽ സംസ്ഥാനത്ത് കോൺഗ്രസിന് തൃണമൂലുമായി ഒരു സഖ്യവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.