ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലാത്ത യുവാക്കളുടെ ശബ്ദം കേൾക്കണമെന്നും അഗ്നിപഥിലൂടെ നടത്തിച്ച് അവരുടെ ക്ഷമയുടെ അഗ്നിപരീക്ഷ നടത്തരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
റാങ്കുമില്ല, പെൻഷനുമില്ല. രണ്ടുവർഷത്തേക്ക് നേരിട്ടുള്ള നിയമനവുമില്ല. നാലുവർഷത്തെ സൈനികസേവനത്തിനുശേഷം സ്ഥിരമായുള്ള ഭാവിയുമില്ല. സൈന്യത്തിനായി സർക്കാർ ഒരു ബഹുമാനവും നൽകുന്നില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ആരോപിച്ചു. തൊഴിലില്ലാത്ത യുവാക്കളുടെ ശബ്ദത്തിന് ചെവികൊടുക്കണം. കരാർ നിയമനം സൈന്യത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.