ന്യൂഡൽഹി: ജഡ്ജി ബി.എച്ച്. ലോയയെ മറവിയിൽ കുഴിച്ചുമൂടാൻ അനുവദിക്കരുതെന്നും സത്യം എന്താണെന്ന് അറിയാൻ ലക്ഷക്കണക്കിന് ഇന്ത്യക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തള്ളുകയും ഇതിനെതിരെ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നോട്ടീസ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുലിെൻറ പ്രസ്താവന.
ഒരു പ്രതീക്ഷയുമില്ലെന്നും ഇനി മറിച്ചൊന്നും സംഭവിക്കാനിടയില്ലെന്നും ജഡ്ജി ലോയയുടെ കുടുംബം കോടതിവിധിയിൽ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. ഇവരുടെ വാക്കുകൾ പ്രസിദ്ധീകരിച്ചു വന്ന പത്ര റിപ്പോർട്ട് ചേർത്തുവെച്ചായിരുന്നു രാഹുലിെൻറ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.