ന്യൂഡൽഹി: ദൈർഘ്യമേറിയ ഏഴു ഘട്ട വോെട്ടടുപ്പിെൻറ പരസ്യ പ്രചാരണം അവസാനിച്ചപ്പേ ാൾ, രണ്ടു പ്രധാന ദേശീയ പാർട്ടികളായ ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും തലവന്മാരുട െ അതിവിപുലമായ പ്രചാരണ പര്യടനങ്ങൾക്കും പരിസമാപ്തി. ഭരണകക്ഷിയായ ബി.ജെ.പിയുടെ സുപ്രധാന മുഖമായ പ്രധാനമന്ത്രി നരേന്ദ്ര മോദി 144 റാലികളെയും റോഡ്ഷോകളെയും അഭിസംബ ോധന ചെയ്തപ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 125 എണ്ണവുമായി രണ്ടാമതാണ്.
രണ് ടു മാസത്തിലേറെ നീണ്ട പ്രചാരണത്തിൽ, 25 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങള ിലുമായി മോദി 1,05,000 കിലോമീറ്ററുകൾ സഞ്ചരിച്ചു. അതേസമയം, രാഹുൽ ഗാന്ധി 23 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും സഞ്ചരിച്ചുതീർത്തു. ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും ഒഡിഷയിലുമാണ് മോദിയുടെ പ്രചാരണം ഏറ്റവും കൂടുതൽ കേന്ദ്രീകരിച്ചത്. ഇരുവരും ഏറ്റവും കൂടുതൽ ശ്രദ്ധ നൽകിയത് ഏതെല്ലാം സംസ്ഥാനങ്ങളാണെന്ന് പരിശോധിച്ചാൽ, ഇരു പാർട്ടികളും അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നത് എവിടെയാണെന്നും തെളിയും.
144 റാലി- റോഡ്ഷോകളിൽ പെങ്കടുത്ത മോദി ഏറ്റവും കൂടുതൽ ലക്ഷ്യമിട്ടത് ഉത്തർപ്രദേശായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 80ൽ 73 സീറ്റ് ബി.ജെ.പി നേടിയ യു.പിയിൽ 36 റാലി- റോഡ്ഷോ ആണ് മോദി നടത്തിയത്. 2.3 സീറ്റുകൾക്ക് ഒരു റാലി എന്നതാണ് ഇതിെൻറ ശരാശരി. പ്രചാരണത്തിൽ സി.പി.എമ്മിനെയും കോൺഗ്രസിനെയും മറികടന്ന് ബി.ജെ.പി തൃണമൂലിനു പിന്നിൽ രണ്ടാമതെത്തിയ പശ്ചിമ ബംഗാളിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ പിന്നീട് പതിഞ്ഞത്. കഴിഞ്ഞ തവണ ബി.ജെ.പി രണ്ട് സീറ്റ് നേടിയ ബംഗാളിൽ മോദി 17 റാലികൾ നടത്തി, രണ്ടര സീറ്റിന് ഒരു റാലി എന്ന കണക്കിൽ.
ഇത്തവണ നേട്ടം കൊയ്യും എന്നു ബി.ജെ.പി കരുതുന്ന ഒഡിഷയിൽ എട്ട് റാലികളാണ് മോദിയുടേതായി നടന്നത്. 2.6 സീറ്റുകൾക്ക് ശരാശരി ഒരു റാലി. 2014ൽ ഇവിടെ 21ൽ ഒരു സീറ്റാണ് ബി.ജെ.പി നേടിയിരുന്നത്. ബാക്കി 20ഉം നവീൻ പട്നായിക്കിെൻറ ബി.ജെ.ഡി ജയിച്ചു.
ചുരുക്കത്തിൽ, മോദിയുടെ 144 റാലികളിൽ 58ഉം ഇൗ മൂന്നു സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ചു. അതായത്, പ്രചാരണത്തിെൻറ 40 ശതമാനവും കേന്ദ്രീകരിച്ചത് യു.പിയിലും ഒഡിഷയിലും ബംഗാളിലുമാണ് എന്നർഥം. ബി.ജെ.പി വൃത്തങ്ങളുടെതന്നെ ഭാഷയിൽ പാർട്ടിയുടെ തന്ത്രം ഇതിൽനിന്നുതന്നെ വ്യക്തം, വടക്കൻ സംസ്ഥാനങ്ങളിലെ നഷ്ടം ഒഡിഷയും ബംഗാളും വഴി നികത്തുക എന്നത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രചാരണം കേന്ദ്രീകരിച്ചത് പ്രധാനമായും ഉത്തർപ്രദേശിനു പുറമെ, മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്. യു.പിയിൽ രാഹുൽ 18 റാലികൾ നടത്തി. അതായത്, നാലര സീറ്റിന് ഒരു റാലി എന്ന കണക്കിൽ. യു.പിയുടെ കിഴക്കൻ മേഖലയുടെ ചുമതലയുമായി പ്രിയങ്ക ഗാന്ധി കൂടി യു.പിയിൽ നിറഞ്ഞുനിന്നതും ഇതിനൊപ്പം ചേർത്തുകാണണം. സോണിയയുടെ റായ്ബറേലിയും രാഹുലിെൻറ അമേത്തിയും മാത്രമാണ് കഴിഞ്ഞ തവണ കോൺഗ്രസിനൊപ്പമുണ്ടായിരുന്നത്. ഇരുവരും ജയിച്ചു വരുന്നുണ്ടെങ്കിലും 1989 മുതൽ ഇങ്ങോട്ട് കോൺഗ്രസ് തകർച്ചയുടെ പടുകുഴിയിൽതന്നെയാണ് യു.പിയിൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറ പറ്റിച്ച് കോൺഗ്രസ് പ്രതാപം വീണ്ടെടുത്ത രാജസ്ഥാനിൽ 12 റാലികൾ രാഹുലിേൻറതായി നടന്നു. 25 സീറ്റുള്ള സംസ്ഥാനത്ത് ശരാശരി രണ്ട് സീറ്റിന് ഒരു റാലി എന്ന നിലയിൽ രാഹുൽ സജീവമായിരുന്നു. 2014ൽ ഒരു സീറ്റാണ് കോൺഗ്രസ് നേടിയിരുന്നത്. ബാക്കി ബി.ജെ.പിക്ക് ഒപ്പമായിരുന്നു.
തെക്കേ ഇന്ത്യയിലേക്കുള്ള രാഹുലിെൻറ ചടുലനീക്കമാണ് കോൺഗ്രസ് അധ്യക്ഷൻ ഇത്തവണ നടത്തിയ ഏറ്റവും വലിയ ആകസ്മിക നീക്കം. അമേത്തിക്കു പുറമെ കേരളത്തിലെ വയനാട്ടിലും മത്സരിച്ചതുെകാണ്ടാണ് തെക്കേ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ രാഹുലിന് കഴിഞ്ഞത്. 20 സീറ്റുള്ള കേരളത്തിൽ 12 റാലികൾ രാഹുൽ നടത്തി. 1.66 സീറ്റിന് ഒരു റാലി എന്ന റെക്കോഡ് നേട്ടമാണ് ഇക്കാര്യത്തിൽ അദ്ദേഹം കേരളത്തിൽ കാഴ്ചവെച്ചത്. കേരളത്തിൽ ഇത്തവണ വൻ മുന്നേറ്റമാണ് പാർട്ടിയുടെ പ്രതീക്ഷ. രാഹുലിെൻറ 125 റാലികളിൽ 52 എണ്ണവും യു.പി, രാജസ്ഥാൻ, കേരളം, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു. ഏറെ പ്രതീക്ഷ പുലർത്തുന്ന മധ്യപ്രദേശിൽ 10 റാലികൾ കോൺഗ്രസ് അധ്യക്ഷൻ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.