ന്യൂഡൽഹി: യു.പിയിലെ അമേത്തിക്കു പുറമെ ദക്ഷിണേന്ത്യൻ മണ്ഡലത്തിൽ സ്ഥാനാർഥിയാവുമ െന്ന വാർത്തകൾ നിഷേധിക്കാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദക്ഷിണേന്ത്യയിൽനിന് നുകൂടി താൻ മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്നും തീരുമാനം വൈകില്ലെന്നും അദ്ദേഹം വ് യക്തമാക്കി.
ഹിന്ദി ദിനപത്രമായ ‘അമർ ഉജാല’ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ദക്ഷിണേന്ത്യയിൽനിന്ന് മത്സരിക്കണമെന്ന ആവശ്യം ഉയരാൻ യഥാർഥത്തിൽ കാരണക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിലും തമിഴ്നാട്ടിലും മറ്റും ബി.ജെ.പി വിഭാഗീയതക്ക് ശ്രമിക്കുകയാണ്. സ്വന്തം ഭാഷയും സംസ്കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണ് ദക്ഷിേണന്ത്യക്കാർ. അേമത്തിയിൽനിന്ന് മത്സരിക്കുകതന്നെ ചെയ്യും. യു.പിയുടെ എം.പിയാണ് താൻ. ദക്ഷിണേന്ത്യയിൽനിന്ന് മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്ന ബോധ്യമുണ്ട്. മുമ്പും പല നേതാക്കൾ രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ വൈകാതെ പ്രിയങ്ക തീരുമാനമെടുക്കുമെന്നും രാഹുൽ പറഞ്ഞു.
വയനാട് മണ്ഡലത്തിലെ രാഹുലിെൻറ സ്ഥാനാർഥിത്വ കാര്യത്തിൽ തീരുമാനം നീണ്ടുപോകുന്നതിനിടെയാണ് ഇൗ പരാമർശങ്ങൾ. കോൺഗ്രസിെൻറ പുതിയ സ്ഥാനാർഥി പട്ടികയിലും വയനാട്, വടകര മണ്ഡലങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്.
വയനാട്ടിൽ മത്സരിക്കുന്നത് ശരിയല്ലെങ്കിലും, പിന്തിരിപ്പിക്കാൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സി.പി.െഎ അഖിലേന്ത്യ സെക്രട്ടറി ഡി. രാജ ഡൽഹിയിൽ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസാണ് തീരുമാനമെടുക്കേണ്ടത്. അവർക്ക് അവരുടേതായ പ്രശ്നങ്ങൾ കാണുമായിരിക്കും -രാജ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.