Posted On
date_range Updated On
date_range മധുരയിൽ റാഗിങ്ങിനിരയായ രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്തു
മധുര: തമിഴ്നാട്ടിൽ മധുരയിലെ സ്വകാര്യ േകാളജിൽ മുതിർന്ന വിദ്യാർഥികൾ റാഗിങ്ങിന ിരയാക്കിയ രണ്ട് വിദ്യാർഥികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒന്നാം വർഷ ബി.എ ഇക്കണോ മിക്സ് വിദ്യാർഥികളാണ് ഇരുവരും. വിഷം കഴിച്ചതിനെ തുടർന്ന് രണ്ടു പേരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിൽ ഒരാൾ നാലുദിവസം മുെമ്പ മരണമടഞ്ഞിരുന്നു.
രണ്ടാമത്തെയാൾ ശനിയാഴ്ചയോടെയും മരിച്ചതായി പൊലീസ് പറഞ്ഞു. റാഗിങ് നടത്തിയ ജെയ്ശക്തി എന്ന വിദ്യാർഥിക്കു വേണ്ടി പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കി. സംഭവം അന്വേഷിച്ചുവരുകയാണെന്നാണ് േകാളജ് അധികൃതർ നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.