റഫാൽ: റിലയൻസിനെ നിർദ്ദേശിച്ചത്​ മോദി; നിലപാടിൽ ഉറച്ച്​ ഒാലൻഡ്​

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ ഫ്രഞ്ച്​ കമ്പനിയായ ദസോൾട്ട്​ ഏവിയേഷ​​​െൻറ ഇന്ത്യൻ വ്യവസായ പങ്കാളിയായി റിലയൻസിനെ നിർദ്ദേശിച്ചത്​ നരേന്ദ്രമോദിയാണെന്ന ത​​​െൻറ മുൻ പ്രസ്​താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് മുൻ ഫ്രഞ്ച്​ പ്രസിഡൻറ്​​ ഫ്രാങ്​സ്വ ഒാലൻഡ്​.

ഇന്ത്യൻ വ്യവസായ പങ്കാളിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഫ്രാൻസിന്​ മറ്റ്​ വഴ​ികളില്ലായിരുന്നുവെന്നും മോദിയാണ്​ അനിൽ അംബാനിയുടെ റിലയൻസ്​ ഡിഫൻസിനെ നിർദ്ദേശിച്ചതെന്നുമായിരുന്നു ഒാലൻഡ്​ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്​.

ഒാലൻഡി​​​െൻറ വെളിപ്പെടുത്തൽ വന്നതോടെ ഇതിനു വിരുദ്ധമായ വിശദീകരണവുമായി ദസോൾട്ട്​ ഏവിയേഷനും ഫ്രഞ്ച്​​ സർക്കാറും രംഗത്തെത്തി. ഫ്രഞ്ച്​ കമ്പനിയുടെ ഇന്ത്യൻ വ്യവസായ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കമ്പനിക്കാണെന്നും റിലയൻസിനെ ​തിരഞ്ഞെടുത്തത്​ പൂർണമായും കമ്പനിയുടെ തീരുമാനമായിരുന്നെന്നുമാണ്​ ദസോൾട്ട്​ ഏവിയേഷൻ വിശദീകരിച്ചത്​.

വ്യവസായ പങ്കാളിയെ തീരുമാനിക്കുന്നതിൽ ഫ്രഞ്ച്​ സർക്കാർ ഇടപെട്ടിട്ടില്ലെന്നും വിമാനത്തി​​​െൻറ വിതരണവും ഗുണമേൻമയും ഉറപ്പു വരുത്തുക മാത്രമാണ്​ ഫ്രഞ്ച്​ സർക്കാർ ചെയ്​തതെന്നും ഫ്രാൻസ്​ ​വെള്ളിയാഴ്​ച രാത്രിയോടെ വ്യക്തമാക്കിയിരുന്നു. ഇൗ വിശദീകരണങ്ങളെ തള്ളിക്കൊണ്ടാണ്​ ഒാലൻഡ്​ ത​​​െൻറ മുൻ നിലപാടിൽ മാറ്റമില്ലെന്ന്​ വ്യക്തമാക്കിയത്​.

Tags:    
News Summary - Rafale; Francois Hollande stand his previous statement -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.