റഫാലിൽ ജെ.പി.സി അന്വേഷണം: പ്രതിപക്ഷത്ത് അഭിപ്രായഭിന്നത

ന്യൂഡൽഹി: വിവാദമായ റഫാൽ വിമാന ഇടപാടിൽ സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെ.പി.സി) അന്വേഷണം ആവശ്യപ്പെടുന്ന കാര്യ ത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അഭിപ്രായഭിന്നത. ജെ.പി.സി അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്.

വിഷയത്തിൽ ലോക്സഭ‍യിലും രാജ്യസഭയിലും ചർച്ച വേണമെന്നാണ് തൃണമൂലിന്‍റെ ആവശ്യം. ബിജു ജനതാദളും ജെ.പി.സി അന്വേഷണത്തെ പിന്തുണക്കുന്നില്ല. ജെ.പി.സി അന്വേഷണത്തിലൂടെ മാത്രമേ വിമാന ഇടപാടിലെ മുഴുവൻ കാര്യങ്ങളും പുറത്തുവരൂവെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ, റഫാൽ ഇടപാടിനെ ചൊല്ലി ലോക്സഭ നടപടികൾ ഇന്നും ബഹളത്തിൽ കലാശിച്ചു. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. ഇതിനെ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യവുമായി ഭരണപക്ഷം പ്രതിരോധിച്ചു. തുടർന്ന് 12 മണിവരെ ലോക്സഭാ നടപടികൾ നിർത്തിവെച്ചു.

രാജ്യസഭയിൽ തമിഴ്നാട്ടിൽ നിന്നുള്ള എം.പിമാർ നടുത്തളത്തിൽ ഇറങ്ങി. സഭാ നടപടികൾ തുടരാൻ സാധിക്കാത്ത സാഹചര്യത്തിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Tags:    
News Summary - Rafale deal JPC Enquiry -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.